മുബാറക് അല്‍ കബീറില്‍ മുനിസിപ്പാലിറ്റി പരിശോധന; ഉപേക്ഷിക്കപ്പെട്ട 68 കാറുകളും സ്ക്രാപ്പുകളും മൊബൈൽ വാഹനങ്ങളും നീക്കം ചെയ്തു

  • 17/07/2024


കുവൈത്ത് സിറ്റി: ശുചീകരണ, റോഡ് കയ്യേറ്റ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് എല്ലാ ഗവർണറേറ്റുകളിലെയും പരിശോധനയുമായി ജനറൽ ക്ലീനിംഗ്, റോഡ് ഒക്യുപേഷൻ വകുപ്പുകളുടെ ഫീൽഡ് ടീമുകൾ. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട 68 കാറുകൾ, സ്ക്രാപ്പ്, മൊബൈൽ വാഹനങ്ങൾ, ഒരു ക്രൂയിസർ എന്നിവ നീക്കം ചെയ്തു. പൊതു ശുചിത്വം മുതൽ വഴിയോര കച്ചവടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അടക്കം 36 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 

മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിൻ്റെ ജനറൽ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻ വകുപ്പ്, ശുചിത്വ നിലവാരം ഉയർത്തുന്നതിനും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനും കണ്ടെയ്‌നറുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും റെസിഡൻഷ്യല്‍ ഏരിയകളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News