പഴയ കുവൈറ്റ് ദിനാറുണ്ടോ കയ്യിൽ ? ഉടൻ മാറ്റിയെടുത്തോളു; സമയപരിധിയുമായി സെൻട്രൽ ബാങ്ക്

  • 17/07/2024



കുവൈറ്റ് സിറ്റി : അഞ്ചാം സീരിസ് ബാങ്ക് നോട്ടുകൾ കൈവശമുള്ളവർക്ക് പുതിയ കറൻസി (ആറാം സീരീസ്)  മാറ്റിയെടുക്കാനുള്ള സമയപരിധി നിശ്ചയിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക്. മാറ്റിയെടുക്കാൻ  അനുവദിച്ചിരിക്കുന്ന ഗ്രേസ് പിരീഡ് 9 മാസത്തിന് ശേഷം അവസാനിക്കും. 

പഴയ കറന്സിയുള്ളവർ 2025 ഏപ്രിൽ 18നു മുൻപ് തിരിച്ചറിയൽ പേപ്പറുകളുമായി  (പേഴ്‌സണൽ ഐഡി)  ഔദ്യോഗിക പ്രവർത്തി  സമയത്ത് സെൻട്രൽ ബാങ്കിൻ്റെ ആസ്ഥാനത്തുള്ള ബാങ്കിംഗ് ഹാളിൽ എത്തി ബാങ്ക് നോട്ടുകൾ മാറാനുള്ള   ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. 2025 ഏപ്രിൽ 18-ന് ശേഷം ഈ പഴയ കറന്സി മാറ്റിയെടുക്കാൻ അർഹതയില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News