യുപി ബിജെപി തര്‍ക്കം മുറുകുന്നു, യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം, രാജി സന്നദ്ധത അറിയിച്ച്‌ കേശവ് പ്രസാദ് മൗര്യയും

  • 17/07/2024

കേന്ദ്ര നേതൃത്വത്തിന് തലവേദനയായി ഉത്തർപ്രദേശ് ബിജെപിയില്‍ തർക്കം.ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ദില്ലിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. സംഘടനാ തലത്തില്‍ പ്രവർത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളെ അറിയിച്ചു. യുപിയിലെ നിലവിലെ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും ജെപി നദ്ദയും കാണും.

ഇന്നലെ ബിജെപി സംസ്ഥാ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി നരേന്ദ്ര മോദിയെ കണ്ട് ഇന്നലെ രാജി സന്നദ്ധത അറിയിച്ചുവെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാല്‍ രാജിവയ്ക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭുപേന്ദ്ര ചൗധരി പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുപി ബിജെപിയില്‍ പുകഞ്ഞു തുടങ്ങിയ അതൃപ്തിയാണ് ഒടുവില്‍ മറനീക്കി പുറത്തേക്ക് വരുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ദില്ലിയിലെത്തി ജെ പി നദ്ദയെ നേരിട്ട് കണ്ട് ഇതിനോടകം പരാതി അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.

Related News