ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അടിയന്തര പദ്ധതിയുമായി കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം

  • 18/07/2024


കുവൈത്ത് സിറ്റി: പൗരന്മാരുടെയം താമസക്കാരുടെയും ആവശ്യങ്ങൾ സുരക്ഷിതമാക്കുന്നതിന് ഒരു അടിയന്തര പദ്ധതി വികസിപ്പിക്കുകയാണെന്ന് സാമൂഹ്യകാര്യ മന്ത്രാലയം. നിലവിലെ പ്രാദേശിക സംഭവങ്ങളോടും സാഹചര്യങ്ങളോടും ഉള്ള പ്രതികരണം എന്ന നിലയിൽ മന്ത്രിസഭാ കൗൺസിലിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടി. മന്ത്രാലയത്തിൻ്റെ, ഈ പ്ലാനിൽ അടിസ്ഥാന വസ്തുക്കളുടെയും ചരക്കുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുടെ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടപടികളും ഉൾപ്പെടുന്നു.

രാജ്യത്തെ ഭക്ഷ്യ-ചരക്കുകളുടെ പ്രധാന വിതരണക്കാരായ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ, ധനകാര്യം, വാങ്ങൽ നയങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിന് നിയമപരമായി ഉത്തരവാദിത്തമുള്ള സാമൂഹിക കാര്യ മന്ത്രാലയം, വിതരണ ശൃംഖലയിലെ എല്ലാ തടസങ്ങളും പരിഹരിക്കാൻ ലക്ഷ്യമിടുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന നിലവിലെ സെൻസിറ്റീവ് സാഹചര്യത്തെക്കുറിച്ചുള്ള മന്ത്രാലയത്തിൻ്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും അവബോധമാണ് അടിയന്തര പദ്ധതി വികസിപ്പിക്കാനുള്ള കാരണം.

Related News