ജഹ്റയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 44 കിലോ ഭക്ഷണം പിടിച്ചെടുത്തു

  • 18/07/2024


കുവൈത്ത് സിറ്റി: ജഹ്റ ​ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 10 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന 44 കിലോഗ്രാം ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങൾക്കായി 42 പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

നിറം, മണം തുടങ്ങിയ പ്രകൃതിദത്ത ഗുണങ്ങളിലുള്ള മാറ്റങ്ങൾ തുടങ്ങിയവ കാരണം ഭക്ഷിക്കുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 44 കിലോഗ്രാം ഭക്ഷണത്തിൻ്റെ നശിപ്പിച്ചതെന്ന് ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി പറഞ്ഞു. കൂടാതെ, മായം കലർന്ന ഭക്ഷണത്തിൻ്റെ ഉപയോ​ഗം, ഹെൽത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കൽ, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടൽ എന്നിവ ഉൾപ്പെടെയുള്ള 42 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News