സുലൈബിഖാത്ത് ക്ലബ് നീന്തൽക്കുളത്തിൽ 10 വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം; കോച്ചിനെ കസ്റ്റഡിയിലെടുത്ത് അന്യോഷണം ആരംഭിച്ചു.

  • 18/07/2024


കുവൈറ്റ് സിറ്റി : സുലൈബിഖാത്ത് ക്ലബ് നീന്തൽക്കുളത്തിൽ 10 വയസ്സുള്ള കുട്ടി മുങ്ങിമരിച്ചു. കോച്ചിനെ കസ്റ്റഡിയിലെടുക്കുകയും സുലൈബിഖാത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള അറിയിച്ചു. തുടർന്ന് അതോറിറ്റിയുടെ മേൽനോട്ടത്തിന് വിധേയമായ സ്പോർട്സ് ക്ലബ്ബുകളിലെ നീന്തൽക്കുളങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അവലോകനം ചെയ്യുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള അറിയിച്ചു. വേനൽക്കാല അവധിക്കാലത്ത് നീന്തൽക്കുളങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനും ക്ലബ്ബുകളിലെ നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവരുടെയും സന്ദർശകരുടെയും ഉപയോക്താക്കളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായതിനെ തുടർന്ന് എല്ലാ ക്ലബ് ഡയറക്ടർ ബോർഡുകളും നിയന്ത്രണങ്ങൾ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത ബഷാർ അബ്ദുള്ള ഊന്നിപ്പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അതോറിറ്റി ഡയറക്ടർ ജനറൽ ആത്മാർത്ഥമായ അനുശോചനം അറിയിച്ചു.

Related News