അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കുവൈറ്റ് ഫയർഫോഴ്‌സ്

  • 18/07/2024

കുവൈറ്റ് സിറ്റി : രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ആഹ്വാനം ചെയ്തു. സഹായം ആവശ്യമുള്ളവർ 112 എന്ന എമർജൻസി നമ്പറിൽ വിളിക്കാൻ മടിക്കരുതെന്ന് വകുപ്പ് അഭ്യർത്ഥിച്ചു. 

മിതമായതും സജീവവുമായ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 20-70  കി.മീ വേഗതയിൽ വീശാൻ സാധ്യതയുടെന്നും ഇത്  പൊടിപടലത്തിന് കാരണമാകുകയും ദൃശ്യപരത 1000 മീറ്ററിൽ താഴെയാക്കുമെന്നും , കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 50 ഡിഗ്രിയും കുറഞ്ഞ താപനില 37 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related News