ഈ വർഷംതന്നെ അൽ ദുറ എണ്ണപ്പാടത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് കെപിസി

  • 18/07/2024


കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി) 2024ൽ തന്നെ അൽ ദുറ ഫീൽഡിൽ ഡ്രില്ലിംഗും നിർമ്മാണ നടപടികളും ആരംഭിക്കുമെന്ന് വൈസ് ചെയർമാനും സിഇഒയുമായ നവാഫ് അൽ സബാഹ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണ ഖനന പ്രവർത്തനങ്ങൾക്കായി ഏകദേശം 7 ബില്യൺ ദിനാർ ചെലവഴിക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഓഫ്‌ഷോർ റിസർവോയറുകളിലെ ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് ഏഴ് വർഷം ആവശ്യമാണ്. 

എന്നാൽ അതിനെക്കാൾ കുറഞ്ഞ കാലയളവിനുള്ളിൽ അൽ നുഖ്ദ ഫീൽഡിൽ ഉൽപ്പാദനം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. 2035 ഓടെ നാല് ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാനുള്ള ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് അൽ നുഖ്ദ ഓഫ്‌ഷോർ ഫീൽഡിൻ്റെ കണ്ടെത്തൽ. കുവൈത്തിന്റെ എണ്ണ ഉൽപ്പാദനത്തിൻ്റെ 10 ശതമാനം കയറ്റുമതി ചെയ്യാൻ ചൈനയിലെ ഒരു ഉപഭോക്താവുമായി അടുത്തിടെ കരാർ ഒപ്പിട്ടുവെന്നും നവാഫ് അൽ സബാഹ് പറഞ്ഞു.

Related News