സുപ്രധാനമായ മെഡിക്കൽ നേട്ടം കൈവരിച്ച് മുബാറക് അൽ കബീർ ആശുപത്രി

  • 19/07/2024


കുവൈത്ത് സിറ്റി: സുപ്രധാനമായ മെഡിക്കൽ നേട്ടം കൈവരിച്ച് മുബാറക് അൽ കബീർ ആശുപത്രി. തൊറാസിക് അയോർട്ടിക് ആർച്ച് അനൂറിസം ചികിത്സയ്ക്കായി ഡിൽ ഈസ്റ്റിൽ ആദ്യത്തെ ഓപ്പറേഷൻ വിജയകരമായി നടത്താൻ ഡോ. അബ്ദുള്ള അൽ ഫവാസിൻ്റെ നേതൃത്വത്തിലുള്ള വാസ്കുലർ സർജറി ആൻഡ് കത്തീറ്ററൈസേഷൻ ടീമിന് കഴിഞ്ഞു. പുത്തൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള സ്റ്റെൻ്റുകളാണ് ഇതിനായി ഉപയോ​ഗപ്പെടുത്തിയത്. കുവൈത്തിലും മിഡിൽ ഈസ്റ്റിലും ആദ്യമായാണ് ഈ ടെക്നോളജി ഉപയോ​ഗിക്കുന്നത്. സ്ട്രോക്ക് സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ളതെന്ന് ഡോ. അബ്ദുള്ള അൽ ഫവാസ് പറഞ്ഞു.

Related News