ആദ്യ പാലസ്തിനിയൻ കുഞ്ഞിന് ജന്മം നൽകി കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി ഫീൽഡ് ഹോസ്പിറ്റലിൽ

  • 19/07/2024


കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി ഫീൽഡ് ഹോസ്പിറ്റലിൽ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനി ഒരു കുഞ്ഞിന് ജന്മം നൽകി. റെഡ് ക്രസൻ്റ് സൊസൈറ്റി ഫീൽഡ് ഹോസ്പിറ്റലിൽ ആദ്യത്തെ പ്രസവമാണ് ഇത്. സ്ട്രിപ്പിന് തെക്ക് ഖാൻ യൂനിസ് നഗരത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. സിസേറിയൻ വഴിയാായിരുന്നു പ്രസവമെന്നും കുഞ്ഞും അമ്മയും വളരെ ആരോ​ഗ്യത്തോടെ ഇരിക്കുകയാണെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. അൻവർ അൽ ഘറ പറഞ്ഞു.

ആശുപത്രിയിൽ കുറവുള്ള ഒരു സെൻസിറ്റീവ് മെഡിക്കൽ ഉപകരണം ലഭ്യമായതിന് തൊട്ടുപിന്നാലെയാണ് ഓപ്പറേഷൻ നടന്നത്. ഇനി വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ സ്വീകരിക്കുന്നതിനുള്ള എല്ലാ തടസങ്ങളും മാറിയിട്ടുണ്ട്. ഇസ്രായേൽ അധിനിവേശ ഭീഷണിയും അക്രമവും കാരണം പൂർണ്ണമായ പ്രവർത്തനവും ഔദ്യോഗിക ഉദ്ഘാടനവും ഇല്ലാതിരുന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി നിർണായക കേസുകളിൽ മികച്ച വൈദ്യ സഹായം ഉറപ്പാക്കാൻ ആശുപത്രിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News