സമൃദ്ധിയുടെ പര്യായമായി കുവൈറ്റ് വാഴപ്പഴം; വാഴ കൃഷിക്ക് പ്രിയമേറുന്നു

  • 19/07/2024


കുവൈത്ത് സിറ്റി: രാജ്യത്ത് വാഴപ്പഴം കൃഷിക്ക് പ്രിയമേറുന്നു. ഏറ്റവും രുചികരമായ ഇനങ്ങളിൽ ഒന്നായതിനാൽ ആവശ്യക്കാരേയുമാണ്. കൃഷിക്ക് ​ഗുണകരമല്ലാത്ത മരുഭൂമിയിലെ കാലാവസ്ഥയിലും മണ്ണിനെ സ്‌നേഹിക്കുന്നവരുടെ കഠിനാധ്വാനം കൊണ്ട് എല്ലാത്തരം പഴങ്ങളും പച്ചക്കറികളും വിളയുന്ന നാടായി കുവൈത്ത് മാറുന്നുണ്ട്. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായതിനാൽ കുവൈത്തിലെ മണ്ണ് വാഴപ്പഴം ഉൾപ്പെടെയുള്ള മികച്ച കാർഷിക വിളകളുടെ ഉത്പാദനത്തിന് നല്ലതാണെന്ന് രാജ്യത്തെ ആദ്യത്തെ വാഴപ്പഴ കൃഷി നടത്തിയ കർഷകൻ ഈദ് സാരി അൽ അസ്മി പറഞ്ഞു. 

വാഴത്തൈകൾ ഇക്വഡോറിൽ നിന്ന് ഇറക്കുമതി ചെയ്യുകയും നട്ടുപിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. വാഴകൃഷിയും ഉൽപാദന കാലയളവും ആറ് മുതൽ എട്ട് മാസം വരെ എടുക്കും. രണ്ട് മീറ്ററിൽ കൂടാത്ത ഉയരം കൊണ്ടാണ് കുവൈത്ത് വാഴയെ വ്യത്യസ്തമാകുന്നതെന്നും അതിനാൽ വലിയ പ്രദേശങ്ങൾ കൃഷിക്കായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News