'വിൻഡോസ്‌' തകരാര്‍ പരിഹരിച്ചില്ല, ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു

  • 19/07/2024

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടർന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്ബനികളുടെ പ്രവർത്തനങ്ങളും തടസപ്പെട്ടു.


ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ്,എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്ബനികളുടെ ചെക്ക് ഇൻ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക് ഇൻ, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് താല്‍കാലികമായി തടസപ്പെട്ടതെന്ന് ആകാശ എയർലൈൻസ് അധികൃതർ പറയുന്നു. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് മാന്വല്‍ ചെക്കിൻ നടപടികളിലേക്ക് മാറിയിരിക്കുകയാണ് കമ്ബനികള്‍. മറ്റ് കമ്ബനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 

Related News