മൈക്രോസോഫ്റ്റ് തകരാർ കുവൈറ്റ് എയർപോർട്ടിൽ ചില വിമാന സർവീസുകളെ ബാധിച്ചു ; സിവിൽ ഏവിയേഷൻ

  • 19/07/2024



കുവൈത്ത് സിറ്റി : ആഗോള മൈക്രോസോഫ്റ്റ് തകരാർ മൂലം കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ചില ഫ്ലൈറ്റുകളെ ബാധിച്ചതിനെത്തുടർന്ന് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തനങ്ങൾ മുന്നോട്ട്പോകാനായി സംവിധാനങ്ങൾ ഒരുക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചു.

ചില അന്താരാഷ്ട്ര കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളുടെ ആഗോള സംവിധാനത്തിൽ ഇന്ന് രാവിലെയുണ്ടായ സാങ്കേതിക തകരാർ ഫ്ലൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ നേരിട്ട് ബാധിക്കുകയും ചില വിമാനങ്ങളെ ബാധിക്കുകയും ചെയ്തുവെന്ന് സിവിൽ ഏവിയേഷൻ്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-റാജ്ഹി കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ വിശദീകരിച്ചു. 

കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ്, കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന എയർലൈനുകൾ എന്നിവയുമായി ഏകോപനം നടത്തിയതായും ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ പാലിച്ചതായും അൽ-റാജ്ഹി പറഞ്ഞു.

Related News