വാഹനമോടിക്കുമ്പോൾ വെടിയുതിർത്തു; ആരോ​ഗ്യ മന്ത്രാലയ ജീവനക്കാരന്റെ അന്വേഷണം

  • 20/07/2024


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയ ജീവനക്കാരന് നേർക്ക് വെടിയുതിർത്തുവെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്തി പൗരന് സമൻസ്. ആരോ​ഗ്യ മന്ത്രാലയ ജീവനക്കാരന്റെ വാഹനം പരിശോധിച്ചപ്പോൾ വിൻഡ്‌ഷീൽഡിൽ വെടിയുണ്ടകൾ കണ്ടെത്തി. സാദ് അൽ അബ്ദുള്ള ഏരിയയിൽ വാഹനമോടിക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുവെന്ന് തനിക്കറിയാവുന്ന ഒരു കുവൈത്തി പൗരൻ വെടിവച്ചതായാണ് ആരോ​ഗ്യ മന്ത്രാലയ ജീവനക്കാരൻ റിപ്പോർട്ട് ചെയ്തത്.

വെടിയുതിർത്തപ്പോൾ വിൻഡ്‌ഷീൽഡിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൻ്റെ കാരണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സംശയിക്കുന്നയാളുടെ പേരും വാഹന വിശദാംശങ്ങളും ഫോൺ നമ്പറും നൽകിയതായും ആരോ​ഗ്യ മന്ത്രാലയ ജീവനക്കാരൻ പറഞ്ഞു. ഇവർ തമ്മിൽ തർക്കമുണ്ടാകാമെന്നാണ് അന്വേഷണ വിഭാ​ഗം സംശയിക്കുന്നത്. പ്രതിയെ പിടികൂടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുക്കാനും ജഹ്‌റ അന്വേഷണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related News