ഒരു കൂട്ടം ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 20/07/2024


കുവൈത്ത് സിറ്റി: ജൂലൈ നാലാം വാരം കുവൈത്ത് ആകാശം ഒരു കൂട്ടം ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാൻ കഴിയുന്നതാണ് ഈ പ്രതിഭാസങ്ങൾ. ജൂലൈ 21ന് പൂർണ ചന്ദ്രനെ ദർശിക്കാനാകും. ഇത് മുഹറം മാസത്തിലെ പൂർണ്ണ ചന്ദ്രനാണ്. ജൂലൈ 22ന് ബുധൻ ഗ്രഹം അതിൻ്റെ പരമാവധി കിഴക്കൻ നീളത്തിൽ എത്തും. ഇത് കാണാനും ഫോട്ടോ എടുക്കാനുമുള്ള ഏറ്റവും നല്ല സമയമാണ്. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്ത് ചക്രവാളത്തിന് മുകളിലായിട്ടായിരിക്കും ഇത് കാണാനാവുക.

അടുത്ത ബുധനാഴ്ച രാത്രി ശനി ഗ്രഹവുമായി ചേർന്ന് ചന്ദ്രൻ ഉദിക്കും. പിറ്റേന്ന് രാവിലെ വരെ അവ ആകാശത്ത് തൊട്ടടുത്ത് തന്നെ തുടരും. സൂര്യോദയത്തോടെ ദൃശ്യം അപ്രത്യക്ഷമാകും. ജൂലൈ നാലാം വാരത്തിൻ്റെ അവസാനത്തിൽ പ്രത്യേകിച്ച് ജൂലൈ 28 ശനിയാഴ്ച, ചന്ദ്രൻ രണ്ടാം പാദ ഘട്ടത്തിൽ ദൃശ്യമാകും. അർദ്ധരാത്രിക്ക് ശേഷം ഉദിക്കും. അത് രണ്ട് ദിവസം നീണ്ടുനിൽക്കുമെന്നും അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു.

Related News