വീണ്ടും 207 പ്രവാസികളുടെ സിവിൽ ഐഡി അഡ്രസ് നീക്കം ചെയ്ത് കുവൈറ്റ് പബ്ലിക് അതോറിറ്റി

  • 20/07/2024



കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 207 വ്യക്തികളുടെ സിവിൽ ഐഡിയിലെ  താമസ വിലാസം ഇല്ലാതാക്കിയതായി അറിയിച്ചു. ഈ നടപടി റസിഡൻസ് ഉടമയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് അല്ലെങ്കിൽ കെട്ടിടം പൊളിച്ചത്  മൂലമാണ്. ഇവർ   അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ നൽകി പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അതോറിറ്റി സന്ദർശിക്കേണ്ടതുണ്ട്. അല്ലാത്ത്തപക്ഷം   1982 ലെ നിയമം നമ്പർ 32 ലെ ആർട്ടിക്കിൾ നമ്പർ 33-ൽ അനുശാസിക്കുന്ന പിഴയും ഒരാൾക്ക് 100 ദിനാറിൽ കൂടാത്ത പിഴയും നൽകും.

Related News