കുവൈത്തിലെ ഭക്ഷ്യ കമ്പനികൾ ലൈസൻസ് പുതുക്കാൻ പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം

  • 20/07/2024


കുവൈത്ത് സിറ്റി: ലൈസൻസുകൾ നേടാനോ പുതുക്കാനോ ഭക്ഷ്യ കമ്പനികൾ പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം. സഹകരണ സംഘങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ബിസിനസുകളും ആരോഗ്യ മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള കീട, എലി നിയന്ത്രണ കമ്പനികളുമായി കരാറിൽ ഏർപ്പെടണമെന്ന് പുതിയ നിയന്ത്രണങ്ങളാണ് കൊണ്ട് വരാൻ പോകുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്ന് ബിസിനസ് ലൈസൻസുകൾ നേടുന്നതിനോ പുതുക്കുന്നതിനോ ഈ മാറ്റം ഒരു വ്യവസ്ഥയായി മാറും.

ആരോഗ്യത്തിന് ഹാനികരമായ അപകടങ്ങൾ ഉണ്ടാക്കുന്ന പ്രാണികളുടെയും എലികളുടെയും ആക്രമണം തടഞ്ഞ് പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ വാണിജ്യ മന്ത്രാലയം ലക്ഷ്യം. ആരോഗ്യ മന്ത്രാലയം മുഖേന പെസ്റ്റ് കൺട്രോൾ കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് അംഗീകൃത കീടനാശിനികളും വസ്തുക്കളും മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നു. അതുവഴി ആരോഗ്യപരമായ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

Related News