പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; ലഭിച്ചത് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക്

  • 21/07/2024

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തില്‍ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോണ്‍കോളിലൂടെ ഭീഷണി ലഭിച്ചത്.

ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.

Related News