കുവൈറ്റ് ആരോഗ്യമന്ത്രാലയ ജീവനക്കാർക്ക് ബോണസ് വിതരണം; വരും ദിവസങ്ങളിൽ അക്കൗണ്ടുകളിൽ നിക്ഷേപിക്കും

  • 22/07/2024


കുവൈത്ത് സിറ്റി: ജീവനക്കാർക്ക് എക്സലൻസ് വർക്ക് ബോണസ് വിതരണം ചെയ്യാൻ തുടങ്ങി ആരോഗ്യ മന്ത്രാലയം. സിവിൽ സർവീസ് ബ്യൂറോയുടെ സംയോജിത സംവിധാനങ്ങളിലേക്കും സഹേല്‍ ആപ്ലിക്കേഷനിലെ നോട്ടിഫിക്കേഷനുകൾ വഴിയും ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ ജനറൽ ഓഫീസിലെ ജീവനക്കാർക്കുള്ള ബോണസ് വിതരണം ആരംഭിച്ചു. വരും ദിവസങ്ങളിൽ അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും. മറ്റ് മേഖലകൾക്കും ആരോഗ്യ മേഖലകൾക്കും ഓഡിറ്റ് പൂര്‍ത്തിയായ ശേഷം വിതരണം ചെയ്യും.

Related News