ജൂണിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 1,350,973 പേർ

  • 25/07/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ ജൂണിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആകെ യാത്രക്കാരുടെ എണ്ണം 1,350,973 ആണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനവും വിമാന ഗതാഗതത്തിൽ മൂന്ന് ശതമാനവും കുറവുണ്ടായപ്പോൾ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂണിൽ എയർ കാർഗോ ട്രാഫിക് രണ്ട് ശതമാനം വർധിച്ചുവെന്ന് ഏവിയേഷൻ സേഫ്റ്റി, എയർ ട്രാൻസ്പോർട്ട്, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ റാജ്ഹി പറഞ്ഞു.

ജൂണിൽ രാജ്യത്തേക്ക് എത്തിയ യാത്രക്കാരുടെ എണ്ണം 580,718 ആയി. രാജ്യത്ത് നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണം 770,255 ആണ്. ജൂണിൽ വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ് നടത്തിയ മൊത്തം വിമാനങ്ങളുടെ എണ്ണം 10,998 ആയി. 2023 ജൂണിലെ 11,362 ഫ്ലൈറ്റുകളെ അപേക്ഷിച്ച് ചെറിയ കുറവുണ്ടായി. ദുബായ്, കെയ്‌റോ, ഇസ്താംബുൾ, ദോഹ, റിയാദ് എന്നിവിടങ്ങളാണ് ഏറ്റവും ജനപ്രിയമായ യാത്രാ കേന്ദ്രങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News