രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും; ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

  • 31/07/2024

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ കല്‍പ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്ബുകളും പരിക്കേറ്റവർ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും.

ബുധനാഴ്ച വയനാട്ടിലെത്താനായിരുന്നു വയനാടിന്റെ മുൻ എംപി കൂടിയായ രാഹുല്‍ഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇരുവരും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. എന്നാല്‍ എത്രയും പെട്ടെന്ന് തന്നെ വയനാട്ടിലെത്തുമെന്ന് രാഹുല്‍ അറിയിച്ചിരുന്നു.

Related News