ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തീയാക്കാനുള്ളത് 28.5 ശതമാനം പ്രവാസികൾ

  • 01/08/2024


കുവൈത്ത് സിറ്റി: ഏകദേശം രണ്ടര ദശലക്ഷം പൗരന്മാരും താമസക്കാരും ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് ഫിംഗർപ്രിൻ്റ് ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം പൗരന്മാരും പ്രവാസികളും ഉൾപ്പെടെ രണ്ടര മില്യണിൽ അധികം പേർ അവരുടെ വിരലടയാളം രേഖപ്പെടുത്തി. ഇനി അവശേഷിക്കുന്നവരിൽ 22 ശതമാനം കുവൈത്തികളാണ് ഉള്ളത്. 28.5 ശതമാനം പ്രവാസികളും ഇതുവരെ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.

ബയോമെട്രിക് ഫിംഗർപ്രിൻ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട മേഖലകൾ നന്നായി പഠിച്ച പദ്ധതി അനുസരിച്ചും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശാനുസരണവും തുടരുകയാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു. കുവൈത്തികൾക്ക് സെപ്റ്റംബർ 30 വരെയും പ്രവാസികൾക്ക് ഈ വർഷം ഡിസംബർ 30 വരെയും ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News