വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന റിപ്പാര്‍ട്ടുകള്‍ക്കിടെ, നിലവില്‍ വയനാട് ജില്ലയ്ക്കായി പുറപ്പെടുവിക്കുന്ന പ്രാദേശിക പ്രവചന ബുള്ളറ്റിന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ( ജിഎസ്‌ഐ).
ഒരു പ്രവചന മാതൃകയ്ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് തുടരുന്നത്. നാലഞ്ച് വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ ഈ സംവിധാനം പൂര്‍ണ അര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമാകുമെന്നും ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വക്താവ് അറിയിച്ചു. നിലവില്‍ വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള മണ്ണിടിച്ചില്‍ പ്രവചനം സാധൂകരണത്തിനും ഭൂപരിശോധനയ്ക്കും വേണ്ടി മാത്രമുള്ളതാണ്. പൊതു ഉപയോഗത്തിന് വേണ്ടിയുള്ളതല്ലെന്നും ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
തുടക്കം എന്ന നിലയില്‍ 2024 മണ്‍സൂണിന്റെ തുടക്കം മുതല്‍ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ് കൈമാറുന്നത്. തുടക്കത്തില്‍ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളില്‍ നിന്ന് പ്രതികരണം അറിയുന്നതിന് വേണ്ടി മാത്രമായാണ് പുതിയ സംവിധാനം പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും വക്താവ് വിശദീകരിച്ചു. പൊതു ഉപയോഗത്തിന് മോഡല്‍ ലഭ്യമാക്കുന്നതിന് മുമ്ബ് നാലോ അഞ്ചോ മണ്‍സൂണ്‍ വര്‍ഷങ്ങളില്‍ വിപുലമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളായി ജിഎസ്‌ഐ നിര്‍ണയിച്ച മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ജിഎസ്‌ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?