കുവൈത്ത് കെഎംസിസി വയനാട് അടിയന്തിര സഹായം പത്ത് ലക്ഷം കൈമാറി

  • 02/08/2024

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ ആദ്യ ഗഡു പത്ത് ലക്ഷം രൂപ കൈമാറി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് ജനറൽ സെക്രട്ടറി മുസ്തഫ കാരിയിൽ നിന്ന് ഫണ്ട്‌ ഏറ്റുവാങ്ങിയത്. സയ്യിദ് മുനവർ അലി തങ്ങൾ, പി.കെ കുഞ്ഞാലി കുട്ടി എം.എൽ.എ, പി.എം.എ സലാം, പി.വി അബ്ദുൽ വഹാബ് എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.എ.എം.എ കരീം, സി. മമ്മൂട്ടി, പി.കെ ഫിറോസ് കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്‌ തുടങ്ങിയ ലീഗ് നേതാക്കളും കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികൾ ആയ റഹൂഫ് മഷ്ഹൂർ, എം.ആർ നാസർ, സലാം പട്ടാമ്പി, ബഷീർ ബാത്ത ജില്ലാ ഭാരവാഹികൾ ആയ ഹംസ ഹാജി കരിങ്കപ്പാറ, നൗഷാദ് വെട്ടിച്ചിറ, ഷാഫി ആലിക്കൽ, ഇസ്മായിൽ കോട്ടക്കൽ, അഷ്‌റഫ്‌ പട്ടാമ്പി, ഫൈസൽ നാദാപുരം, ഫസീജ് തിരൂർ, തുടങ്ങിയവർ പങ്കെടുത്തു.   
വയനാടിന്റെ പുനരധിവാസത്തിന് മുസ്‌ലിം ലീഗ് പ്രത്യേക പദ്ധതി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭവന നിർമ്മാണം, ജീവനോപാധികൾ, തുടർ വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങി സമഗ്ര പുനരധിവാസ പദ്ധതിയാണ് പാർട്ടി ഉദ്ദേശിക്കുന്നത്. ഇതിനായി ഫണ്ട്‌ സമാഹരിക്കാൻ 'വയനാടിന്റെ കണ്ണീരൊപ്പാൻ' എന്ന പേരിൽ പ്രത്യേക ആപ്പ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിലൂടെയാണ് ഫണ്ട്‌ സ്വീകരിക്കുന്നത്.

Related News