വഖഫ് ബോര്‍ഡ് നിയമ ഭേദഗതി സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം; മാഫിയ ഭരണം ഇനി അനുവദിക്കാനാകില്ല: കിരണ്‍ റിജിജു

  • 08/08/2024

ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കിടെ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അവതരിപ്പിച്ചു. സൂക്ഷ്മപരിശോധന വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം നിരാകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്‍ സംയുക്ത പാർലമെൻറ്റി സമിതിക്ക് വിട്ടു. ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നാണ് ബില്‍ അവതരണത്തിന് മുമ്ബായി കിരണ്‍ റിജിജു മറുപടി പറഞ്ഞത്. ബില്‍

ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തില്‍ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയോ, മതസ്വാതന്ത്രത്യത്തയോ ബില്ല് ചോദ്യം ചെയ്യുന്നില്ല. 2013 ബില്ലില്‍ അനാവശ്യ ഭേദഗതികള്‍ കൊണ്ടുവന്നു. ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാൻ തന്നെയാണ് ബില്‍.

എല്ലാവർക്കും കേള്‍ക്കാനുള്ളത് കേള്‍ക്കുമെന്നും എല്ലാവരെയും വിശ്വാസത്തിലെടത്താണ് ബില്‍ കൊണ്ടുവരുന്നതെന്നും കിരണ്‍ റിജുജു പറഞ്ഞു.നീതി ലഭിക്കാത്ത മുസ്ലീം സഹോദരങ്ങള്‍ക്ക് ഈ ബില്‍ നീതി നല്‍കും.പാവപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സംരക്ഷണമൊരുക്കും.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനല്ല ബില്‍.വഖഫ് ബോർഡുകളില്‍ കൃത്യമായി ഓഡിറ്റ് നടക്കാറില്ലെന്ന മുൻകാല റിപ്പോർട്ടുകളുണ്ട്. യുപിഎ സർക്കാരിൻ്റെ കാലത്ത് പല പരാതികളും ഉയർന്നിരുന്നു.

Related News