3 കോടിയുടെ പാലം വയലിന് നടുവില്‍, പക്ഷേ അടുത്തെങ്ങും ഒരു റോഡില്ല കാണാൻ; വിചിത്ര നിര്‍മാണത്തില്‍ ബിഹാറില്‍ അന്വേഷണം

  • 08/08/2024

ബിഹാറിലെ അറാറിയ ജില്ലയില്‍ നിർമാണം പൂർത്തിയായ പാലത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. മൂന്ന് കോടി രൂപ ചിലവഴിച്ച്‌ നിർമിച്ച പാലം ഒരു വലിയ പാടത്തിന് നടവില്‍ 'തലയുയർത്തി' നില്‍ക്കുകയാണ്. ചുറ്റിലും നോക്കിയാലും റോഡിന്റെ പൊടിപോലുമില്ല കാണാൻ. അപ്രോച്ച്‌ റോഡുകളില്ലാതെ പണിത പാലം വാർത്തകളില്‍ ഇടംപിടിച്ചതോടെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരിക്കുകയാണ്.

പരമാനന്ദപൂർ ഗ്രാമത്തില്‍ ഏകദേശം മൂന്ന് കിലോമീറ്റർ റോഡും ഒരു പാലവും ഉള്‍പ്പെട്ട നിർമാണ പദ്ധതിക്കായി ബിഹാറിലെ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതി പ്രകാരം പ്ലാൻ തയ്യാറാക്കിയിരുന്നു. ഇവിടെ മഴക്കാലത്ത് ഒരു പുഴപോലെ വെള്ളം ഒഴുകുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. ആ സമയം ഇതുവഴി സഞ്ചരിക്കാനാവില്ല. അല്ലാത്ത സമയങ്ങളില്‍ ഒരു പ്രശ്നവും ഉണ്ടാവില്ല. 

Related News