രാഷ്ട്രീയ കോളിളക്കമായി 'ഹിൻഡൻബര്‍ഗ്', ആയുധമാക്കാൻ രാഹുല്‍ ഗാന്ധി; ജെപിസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം

  • 11/08/2024

അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍കമ്ബനികളില്‍ സെബി ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നു എന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തില്‍ അദാനിക്കെതിരെയടക്കം ജോയിന്‍റ് പാർലമെന്‍ററി സമിതി (ജെ പി സി) അന്വേഷണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും.

സെബിയെ അറിയിച്ച സുതാര്യ നിക്ഷേപങ്ങളേ തനിക്കുള്ളു എന്നും ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുന്നു എന്ന് പറ‌ഞ്ഞുകൊണ്ട് റിപ്പോർട്ട് തള്ളിക്കളഞ്ഞ് മാധബി ബുച്ചും രംഗത്തെത്തിയിട്ടുണ്ട്.

Related News