ഹിൻഡൻബർഗിന്റെ ആരോപണങ്ങള്‍ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളില്‍ 23ലും അന്വേഷണം നടത്തി. ഒന്നില്‍ നടപടി ഉടൻ പൂർത്തിയാകുമെന്നും സെബി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിനു നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തു. ഹിൻഡൻ ബർഗ് ആരോപണങ്ങള്‍ ചെയർ പേഴ്സൻ മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേർത്തു. ചെയർപേഴ്സനെതിരെ നടക്കുന്ന വ്യക്തിഹത്യയാണെന്നും സെബി പറയുന്നു.
ഹിൻഡൻ ബർഗിന് ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ചു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടിക്കു പകരം സെബിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും സെബി ആരോപിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?