മദ്യലഹരിയില്‍ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. അമിതവേഗതയിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38) തല്‍ക്ഷണം മരിച്ചു. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കാറോടിച്ച ബിരുദ വിദ്യാർത്ഥി മനീഷ് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ, അപകടം ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. കാർ വേഗതയിലെത്തുന്നതും സുരക്ഷാജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള മതിലിന് പുറത്തേക്ക് സുരക്ഷാജീവനക്കാരൻ തെറിച്ചുവീണു. പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?