സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇടപെട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കേസിന്റെ അന്വേഷണ റിപ്പോർട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സമർപ്പിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി സർക്കാറിന് നിർദേശം നല്‍കി .
തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ എന്ത് നിലപാടാണ് സർക്കാർ കൈ കൊണ്ടതെന്നും കോടതി ചോദിച്ചു.സംഭവം നടക്കുമ്ബോള്‍ പ്രിൻസിപ്പല്‍ ആയിരുന്ന സന്ദീപ് ഘോഷ് രാജിക്കത്തു സമർപ്പിക്കണം . സന്ദീപ് ഘോഷിന്റെ മൊഴി രേഖപ്പടുത്താത്തതിലും ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സംഭവത്തില്‍ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത് ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിൻസിപ്പലിനെയാണ് ഹൈക്കോടതി വിമർശിച്ചു.
പ്രിൻസിപ്പല്‍ ഡോ. സന്ദീപ് ഘോഷ് രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചത് എന്തിനാണെന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.'നിങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്? അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുക. അദ്ദേഹത്തിന് അറിയാവുന്നത് പറയട്ടെ,' കോടതി സർക്കാർ അഭിഭാഷകനോട് പറഞ്ഞു. നടന്നത് വളരെ ദയനീയമായ സംഭവമാണെന്നും ഡോക്ടർമാർക്ക് സംസ്ഥാനം എന്ത് ഉറപ്പാണ് നല്‍കുന്നത്. ഡോക്ടർമാർ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?