വിവാദമായതോടെ ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ.വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. അതേസമയം,എന്നാണ് കരട് പുതുക്കി പ്രസിദ്ധീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
യൂട്യൂബ്, ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,എക്‌സ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളും സമകാലിക സംഭവങ്ങളും വാർത്തകളും അവതരിപ്പിക്കുന്നവർ,ഓണ്‍ലൈൻ പോർട്ടലുകള്‍ ,വെബ് സൈറ്റുകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് കേന്ദ്രം ബ്രോഡ് കാസ്റ്റിങ് ബില്ല് കൊണ്ടുവന്നത്.
ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. കണ്ടന്റ് ക്രിയേറ്റർമാരു സ്വകാര്യ കമ്ബനികളും വലിയ രീതിയില്‍ ബില്ലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമർശനം. തുടർന്നാണ് ബില്‍ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകള്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?