'ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം'; സുപ്രിംകോടതിയില്‍ ഹരജി

  • 13/08/2024

ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സെബി ചെയർപേഴ്സണ്‍ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. 

മാധബി ബുച്ചിന് അദാനിയുടെ വിദേശത്തെ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കുമ്ബോഴാണ് ഷെല്‍ കമ്ബനികളില്‍ മാധവിക്കും ഭർത്താവ് ധവാല്‍ ബുച്ചിനും ഉള്‍പ്പെടെ നിക്ഷേപമുള്ളതായി വെളിപ്പെടുത്തല്‍. 2015നാണു വിദേശ ഷെല്‍ കമ്ബനികളില്‍ മാധബിയും ഭർത്താവ് ധവാലുംം നിക്ഷേപം തുടങ്ങിയത്.

മാധവി സെബിയില്‍ ചേർന്ന 2017ല്‍ ദമ്ബതിമാരുടെ സംയുക്ത അക്കൗണ്ട് ധവാലിന്റെ പേരിലേക്ക് മാറ്റാൻ മാധബി കമ്ബനിക്ക് ഇ-മെയില്‍ അയച്ചിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. 

Related News