കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കാർവാർ എം.എല്‍.എയുടെ നിർദേശപ്രകാരം ഈശ്വർ മല്‍പെ ഗംഗാവലിയില്‍ ഇറങ്ങി. പുഴയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന ജാക്കി കണ്ടെത്തി. ഇത് ലോറിയുടേത് തന്നെയെന്നാണ് ലോറിയുടമ മനാഫ് പറയുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചില്‍ ആരംഭിക്കാത്തതില്‍ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എല്‍.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. രാവിലെ മുതല്‍ പുഴയില്‍ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.
ഇന്ന് രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍ പിന്നീട് സ്ഥലം എം.എല്‍.എയും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മല്‍പെയെ ഇവിടെയെത്തിക്കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?