മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റ് ശരിവെച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യംചെയ്തുകൊണ്ടാണ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ഹർജിയും പരിഗണിക്കും.
ജൂണ്‍ 26ന് ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ് കെജരിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഇഡിക്കേസില്‍ സുപ്രീംകോടതി കെജരിവാളിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ കേസില്‍കൂടി ജാമ്യം ലഭിച്ചാലേ ജയില്‍മോചനം സാധ്യമാവുകയുള്ളു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?