കൊല്‍ക്കത്തയില്‍ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ രൂക്ഷവിമർശനം. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇരയായ ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതാണ് വിമർശനത്തിന് കാരണം.
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കേസിനെ പരാമർശിച്ച് ധ്രുവ് റാഠി "ജസ്റ്റിസ് ഫോർ നിർഭയ 2" എന്ന ഹാഷ്‌ടാഗോടെ എക്‌സില്‍ ഒരു പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പോസ്റ്റ് ചെയ്തയുടനെ പെട്ടെന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ബംഗാളില്‍ ഭരിക്കുന്ന ടിഎംസി സർക്കാരിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോസ്റ്റ് പിൻവലിച്ചതെന്ന് വിമർശനമുയർന്നു.
എന്നാല്‍ പോസ്റ്റില്‍ നിർഭയ-2 എന്ന ഉപയോഗിച്ചതിനെതിരെ വിമർശനമുയർന്നതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും എന്തുകൊണ്ട് ഡോക്ടറുടെ പേര് ഉപയോഗിച്ചുകൂടെന്ന് തോന്നിയെന്നും ധ്രുവ് പറഞ്ഞു. തുടർന്നുള്ള പോസ്റ്റില്‍, ഇരയുടെ പേര് ഉള്‍പ്പെടുന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. ഇതോടെ വ്യാപകമായ വിമർശനമുയർന്നു. ബലാത്സംഗത്തിന് ഇരയായവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന നിയമവിരുദ്ധമായ കാര്യമാണ് ധ്രുവ് ചെയ്തതെന്നും നിരവധിപ്പേർ ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?