'ഡോക്ടര്‍ക്ക് ഞായറാഴ്ചയ്ക്കകം നീതി വേണം'; മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധം; 'ബാമും റാമും കൈകോര്‍ത്തു'

  • 16/08/2024

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പശ്ചിമബംഗാളില്‍ പ്രതിഷേധ പരമ്ബരകള്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണം. കൊല്ലപ്പെട്ട വനിതാഡോക്ടര്‍ക്ക് അടുത്ത ഞായറാഴ്ചയ്ക്കുള്ളില്‍ നീതി ഉറപ്പാക്കണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കാന്‍ ബാമും റാമും ( ഇടതുപക്ഷവും ബിജെപിയും) കൈകോര്‍ത്തിരിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ഇടതുപക്ഷവുമാണ്. വിദ്യാര്‍ത്ഥികളോ യുവ ഡോക്ടര്‍മാരോ അല്ല പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍, പുറത്തു നിന്നുള്ളവരും ചില രാഷ്ട്രീയക്കാരുമാണ്. ബാമും റാമും അവരോട് കൈകോര്‍ത്തിരിക്കുകയാണെന്നും മമത ആരോപിച്ചു.

അതേസമയം യുവഡോക്ടറുടെ കൊലപാതകത്തില്‍ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി വനിതാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഴുകുതിരികളുമായി നിശബ്ദ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Related News