കെ.കെ.എം.എ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

  • 17/08/2024

 കുവൈത്ത് : ഇന്ത്യ- കുവൈത്ത് ബന്ധത്തിന്റെ ഏറ്റവും ഊഷ്മളമായ സന്ദേശമാണ് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വഴി കുവൈറ്റ്‌ സമൂഹത്തിന് സമർപ്പിക്കുവാൻ സാധിച്ചതെന്ന് ജാബ്രിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൽ സംഘടിപ്പിച്ച " രക്തദാനം മഹാദാനം പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് അഭിപ്രായപ്പെട്ടു 

കെ കെ. എം. എ നേതൃത്വം നൽകുന്ന ആതുര സേവന വിഭാഗമായ മഗ്നെറ്റ് ന്റെ കീഴിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 വരെ സംഘടിപ്പിച്ച പരിപാടിയിൽ 150 തിലധികം പേർക്ക് രക്ത ദാനം നൽകുവാൻ സാധിച്ചു, ജോയി ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ സൈമൺ പള്ളിക്കുന്നത്ത്, ലെമ ഇബ്രാഹിം ( മെഡക്സ് മാർക്കറ്റിംഗ് മാനേജർ ) കെ. കെ. എം. എ. കേന്ദ്ര പ്രസിഡന്റ്‌ കെ ബഷീർ, എ. പി. അബ്ദുൽ സലാം ( ചെയർമാൻ ) ഇബ്രാഹിം കുന്നിൽ ( വൈസ് ചെയർമാൻ ) മുനീർ കുനിയ ( ട്രഷറർ ) മുഹമ്മദ് അലി കടിഞ്ഞിമൂല, സം സം റഷീദ് , ടി.ഫിറോസ്, എ ടി നൗഫൽ, ഒ പി ശറഫുദ്ധീൻ, പി എം ജാഫർ, അബ്ദുൽ ലത്തീഫ് ഷെഡിയ, അബ്ദുൽ റസാഖ്, പി പി പി. സലീം, അബ്ദുൽ കലാം മൗലവി, പി എം ഹാരിസ്, അസ്‌ലം ഹംസ, അഷ്‌റഫ്‌ മാങ്കാവ്, കെ.ടി.റഫീഖ്, ഷാഫി ഷാജഹാൻ, പി. റിയാസ്, എം. പി. നിജാസ്, പി എം ഷെരീഫ്, സിദ്ദിഖ് ചേർപ്പുളശേരി, ഷാഫി ഹവല്ലി, അബ്ദുൽറഷീദ്, എം. കെ. സാബിർ, സുബൈർ പാറ്റയിൽ, സജ്ബീർ അലി, ശറഫുദ്ധീൻ വള്ളി, ഇസ്മായിൽ അബുഹലിഫ, , കമറുദ്ധീൻ ജഹ്‌റ , ,കെ. കെ.ഷാഫി. ഗഫൂർ, മൊയ്തീൻകുട്ടി, നാജി, ഹബീബ് , ഇർഷാദ്, റംലാൻ, അബ്ദുൽ അസീസ്, ഷഫീഖ്, ഖാലിദ് എന്നിവർ പരിപാടി നിയന്ത്രിച്ചു 
കെ. കെ. എം. എ. കേന്ദ്ര ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ സ്വാഗതവും, കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സി. റഫീഖ് നന്ദിയും പറഞ്ഞു 
KKMA – NEWS ( 16 AUG 2024 )

Related News