ലഡാക്കില്‍ പുതുതായി 5 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • 26/08/2024

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയതായി 5 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ജില്ലകള്‍ സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് . ഇതോട് കൂടി ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. മുമ്ബ് ലഡാക്കിലുണ്ടായിരുന്നത് ലേ, കാര്‍ഗില്‍ എന്നീരണ്ട് ജില്ലകളായിരുന്നു.

പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങള്‍ ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ തന്നെ എത്തിക്കുമെന്നും അമിത് ഷാ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Related News