വയനാട് പുനരധിവാസം; യു.പി സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു

  • 26/08/2024

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി ഉത്തർ പ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പില്‍ വ്യക്തമാക്കി.

Related News