20 കോടി വീതം കേരളത്തിനും ത്രിപുരക്കും; ധനസഹായം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

  • 26/08/2024

പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related News