വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും.
2000 കോടി രൂപയുടെ പ്രത്യേക സാമ്ബത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടില്‍ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?