ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം.
അർജുൻ്റെ ബന്ധു ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎല്‍എ എക എം അഷറഫ്, കാർവാർ എംഎല്‍എ സതീഷ് സെയ്ല് എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക. കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ കെ എം അഷ്റഫ് എംഎല്‍എ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?