ഇസ്‌ലാഹി സെന്റർ ഉംറ സംഗമം സംഘടിപ്പിച്ചു

  • 19/09/2024


കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ കീഴിൽ പരിശുദ്ധ ഉംറ നിർവഹിച്ചെത്തിയവരുടെ സംഗമം ഖുർതുബ ഇഹ്യാഉതുറാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 

ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ്‌ സിപി അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഉംറ നിർവഹിച്ചവർ യാത്ര അനുഭവങ്ങൾ വിശദീകരിച്ചു. 

ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, സോഷ്യൽ വെൽഫയർ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം കാപ്പാട്, അമീറുമാരായ ഷബീർ സലഫി, അബ്ദുൽ മജീദ് മദനി എന്നിവർ സംസാരിച്ചു. 

ഇസ്‌ലാഹി സെന്റർ ഹജ്ജ് ഉംറ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് സ്വാഗതവും സെന്റർ ക്രീയേറ്റിവിറ്റി സെക്രട്ടറി സമീർ അലി ഏകരൂൽ നന്ദിയും പറഞ്ഞു.

Related News