നിർജ്ജലീകരണം, ഡിസ്ക് അസുഖങ്ങൾക്കും നടുവേദനക്കും പ്രധാന കാരണം: IPFK പാനൽ ചർച്ച

  • 23/09/2024


കുവൈത്ത്, : ഇന്ത്യൻ ഫിസിക്കൽ തെറാപ്പി ഫോറം കുവൈത്ത് (IPFK) സൽമിയ സൂപ്പർ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ "നടു വേദനയുടെ മാനേജ്മെന്റിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം" എന്ന പ്രമേയത്തെ ആസ്പദമാക്കി ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു.

പ്രോഗ്രാം മെട്രോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. ഡ്രുമൽ ഷാ ഉദ്ഘാടനം ചെയ്തു. പുറo വേദനയുടെ പ്രതിരോധ, ചികിത്സ, പുനരധിവാസ ഘട്ടങ്ങളിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെ അദ്ദേഹം ചൂണ്ടി കാട്ടി. ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള വൈദ്യവിഭാഗങ്ങൾ തമ്മിലുള്ള ഇന്റർഡിസിപ്ലിനറി സഹകരണം രോഗപരിഹാരത്തിനും രോഗീ സംരക്ഷണത്തിനും അനിവാര്യമാണെന്ന് ഡോ. ഷാ പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം, സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ശ്രീ സൈഫ് അബ്ബാസ് നടു വേദന മാനേജ്മെന്റ് വിഷയത്തെ പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു.

ദാറുൽ ഷിഫ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവിയും കുവൈത്ത് ഫിസിയോതെറാപ്പി അസോസിയേഷന്റെ സ്ഥാപകാംഗവുമായ ഡോ. പ്രൊഫ. സൗദ് അൽ ഒബെയ്ദി, നടുവേദന അവസ്ഥകളിൽ ഫിസിയോതെറാപ്പിയുടെ നിർണായക പങ്ക് വിശദീകരിച്ചു. ശരിയായ ജലാംശം നിലനിർത്താൻ, ശരീരം നിർജ്ജലീകരിക്കാതിരിക്കാനുള്ള ജാഗ്രത വളരെ പ്രധാനമാണെന്നും, ഡീഹൈഡ്രേഷൻ മൂലമുള്ള ഡിസ്ക് അസുഖങ്ങളും പുറവേദനയ്ക്കും ഇതു കാരണമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫഹാഹീൽ മെട്രോ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിദഗ്ദ്ധൻ ഡോ. ആദിൽ ഇഖ്ബാൽ, പുറവേദനയുടെ 90% കേസുകളും വ്യക്തമായ രോഗ കാരണങ്ങൾ ഇല്ലാത്തവ ആണെന്നും ഇതിൻ്റെ വിദഗ്ദ്ധ പരിചരണത്തിൽ മറ്റു സ്പെഷ്യാലിറ്റി യോടൊപ്പം ഫിസിയോതെറാപ്പി കൂടി ലഭിക്കുമ്പോൾ നന്നായി നിയന്ത്രിക്കാമെന്നും അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയ അപൂർവമായ ചില സാഹചര്യങ്ങളിൽ മാത്രമേ ആവശ്യമാകൂ, എന്നും അതിൽ ഡിസ്‌ക് പ്രോളാപ്‌സ് പോലെയുള്ള രോഗാവസ്ഥകളിൽ അപൂരവ്വം ആയി ശസ്ത്ര ക്രിയ വേണ്ടി വരുന്ന അവസ്ഥകളും അദ്ദേഹം വിശദീകരിച്ചു.

കുവൈത്ത് ഫിസിയോതെറാപ്പി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹാന ഖമീസ്, ഫിസിയോതെറാപ്പി ദിന സന്ദേശം നൽകി. രോഗികൾക്ക് അതിൻ്റെ വ്യായാമ മുറകൾ ,അതിൽ എടുക്കേണ്ട പ്രത്യേക ശ്രദ്ദകൾ എന്നിവ വേണ്ട അറിവ് നൽകുന്നതിൻ്റെ വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു.

സീനിയർ ന്യൂറോ-ഫിസിയോതെറാപ്പിസ്റ്റ് അബ്ദുൽ ഹമീദ് പൂളക്കൽ പാനൽ ചർച്ചക്ക് മോഡറേറ്ററായി ആയിരുന്നു.  

പരിപാടിക്ക് ഫിസിയോതെറാ് പ്പിസ്റ്റുകൾ ആയ രജീ റോൺ , വിവേക് ,സുരേഷ്, എന്നിവർ നേതൃത്വം നൽകി

IPFK പ്രസിഡന്റ് ഡോ. അനിൽ കുമാർ സിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐപിഎഫ്കെ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് 
പൂളക്കൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഫിസിയോതെറാപ്പിസ്റ്റ് മിസ് രേവതി നന്ദിയും പറഞ്ഞു.

Related News