ചോന്ന മാങ്ങയുടെ കുവൈറ്റ് പ്രിവ്യു ഒക്ടോബര് 11 ന്

  • 23/09/2024


കുവൈറ്റ്: മലയാളത്തിന്റെ സ്വന്തം ഹാസ്യ താരം മാമുക്കോയ അവസമായി അഭിനയിച്ച ഹൃസ്വ ചിത്രം ചോന്ന മാങ്ങ യുടെ കുവൈറ്റ് പ്രീവ്യൂ ഈ വരുന്ന ഒക്ടോബർ 11 ന് അഹമ്മദി ഡി പി എസ്‌ സ്കൂളിൽ വെച്ച് വൈകിട്ട് 5 മണിക്ക് നടക്കുന്നു.

മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യ കാല സഖി യുടെ ഒരു സമകാലിക പുനരാവിഷ്കരണം ആണ് ചോന്ന മാങ്ങ.

ഇതിലെ ചോന്ന മാങ്ങ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകി പാടിയത് ഷഹബാസ് അമൻ ആണ്. വരികൾ എഴുതിയത് വൈക്കത്തിന്റെ മകൻ അനീസ് ബഷീർ.

 

വൈക്കം മുഹമ്മദ് ബഹീറിന്റെ വീടായ വൈലാലിലും , ബേപ്പൂരിലും കോഴിക്കോടും ആയി ചിത്രീകരിച്ച ഈ കൊച്ചു സിനിമ എഴുതി സംവിധാനം ചെയ്തത് കുവൈറ്റ് പ്രവാസിയും നാടക രംഗത്തും ഷോർട് ഫിലിം രംഗത്തും നിരവധി പുരസ്‌കാരങ്ങൾ നേടിയ ഷമേജ് കുമാർ ആണ്.

 

ഈ സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിച്ചവർ ഇവരാണ്. ക്യാമറ ശങ്കർ ദാസ്‌ , എഡിറ്റിംഗ് ഹരി ജി നായർ, പശ്ചാത്തല സംഗീതം ശ്രീറാം സുശീൽ, ശബ്ദ മിശ്രീകരണം ഹരി രാഗ വാരിയർ , പോസ്റ്റർ ഡിസൈൻ ജി ഗോപി കൃഷ്‌ണൻ.

 ആദ്യ പ്രദർശനം ബഷീർ ദിനത്തിൽ വൈലാലിൽ വെച്ച് സന്തോഷ് ജോർജ് കുളങ്ങരയും അബ്ദുൽ സമദ് സമദാനി എംപി യും കൂടി നിർവഹിച്ചു. 

കോഴിക്കോട് ഹൈലൈറ്റ് മാളിലെ പാലക്സി തിയേറ്ററിൽ നടന്ന രണ്ടാമത്തെ പ്രദർശത്തിൽ എം എൻ കാരശ്ശേരി മാഷ് സിനിമയെ അവലോകനം ചെയ്തു സംസാരിച്ചു. പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ , ദീദി ദാമോദരൻ , പ്രേം ചന്ദ്, സുധകരൻ പി പുരായത്ത് എന്നിവർ ചടങ്ങിൽ ചോന്ന മാങ്ങയെ അവലോകനം ചെയ്ത് സംസാരിച്ചു.

ഒക്ടോബര് 11 ന് ഫ്യൂച്ചർ ഐ ഫിലിം ക്ലബ് ഒരുക്കുന്ന ചോന്ന മാങ്ങയുടെ കുവൈറ്റിലെ പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത മൊബൈൽ നമ്പറിൽ ബന്ധപ്പെടണം എന്ന് സംഘടകർ അറിയിച്ചു.

97106957, 66737443.
അല്ലെങ്കിൽ താഴെ കൊടുത്ത ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
bookme.com8.in

Related News