24,000 ദിനാർ വിലയുള്ള വജ്രവുമായി ബന്ധപ്പെട്ട ഇടപാട്; പ്രവാസിക്കെതിരെ പരാതി

  • 01/10/2024


കുവൈത്ത് സിറ്റി: ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി അതേ മേഖലയിലുള്ള മറ്റൊരു പ്രവാസിക്കെതിരെ അൽ സൽഹിയ പോലീസ് സ്റ്റേഷനിൽ വഞ്ചനാ കേസ് ഫയല്‍ ചെയ്തു. 24,000 ദിനാർ വിലയുള്ള വജ്രവുമായി ബന്ധപ്പെട്ട ഇടപാടിൽ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് പരാതി. വജ്രം വാങ്ങുന്നയാൾക്ക് കൈമാറിയെന്നും പണം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. 

തനിക്ക് വജ്രം ലഭിച്ചതായും 25,000 ദിനാറിന് മൂന്നാമതൊരു വ്യാപാരിക്ക് വിൽക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ പ്രതി വിശദീകരിച്ചു. എന്നാൽ, ആ തുക തനിക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് മൂന്നാം കക്ഷി അവകാശപ്പെടുകയും കടം തീർപ്പാക്കാൻ വജ്രം സ്വീകരിക്കുകയും അത് തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ വഷളായത്. ഇതേത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

Related News