കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ പ്രവാസി റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തല്‍

  • 01/10/2024


കുവൈത്ത് സിറ്റി: മുത്‌ലയിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസി റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തല്‍. പ്രവാസി ഇപ്പോൾ കസ്റ്റഡിയിലാണ്. പ്രവാസിക്ക് അപകടം സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റില്‍ വിവരം ലഭിക്കുകയായിരുന്നു. സുരക്ഷാ, ആംബുലൻസ് ടീമുകൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. പരിക്കേറ്റ വ്യക്തിയെ ഉടൻ വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിൽ 41കാരനായ പ്രവാസി റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി റെസിഡൻസ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് പ്രവാസിയെ അന്വേഷിച്ച് വരികയായിരുന്നു. സുഖം പ്രാപിച്ച ശേഷം പ്രവാസിക്ക് നാടുകടത്തൽ നടപടി നേരിടേണ്ടിവരും.

Related News