ലെസ് ചോക്ലേറ്റ് മോർ ചാരിറ്റി" വയനാടിന് ഒരു കൈതാങ്ങായി ബാലവേദി കുവൈറ്റ്‌,ധനസഹായം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലന് കൈമാറി

  • 14/10/2024


കുവൈറ്റ്‌ സിറ്റി:ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിന് വേണ്ടി നടത്തിയ "ലെസ് ചോക്ലേറ്റ് മോർ ചാരിറ്റി"ക്യാമ്പയിൻ വിജയകരമായി പൂർത്തീകരിച്ചു.ബാലവേദി അംഗങ്ങളായ കുട്ടികളുടെ സമ്പാദ്യ കുടുക്കയിലൂടെ നാലു മേഖലകളിൽ നിന്നായി 178678 രൂപ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
 ധനസഹായം KSFE പ്രവാസിമീറ്റിനായി കുവൈറ്റിൽ എത്തിയ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലന് ബാലവേദി കുവൈറ്റ് ഭാരവാഹികളായ,നന്ദന ലക്ഷ്മി,മഴ ജിതേഷ്,നിരുപമ നിരഞ്ജന,ലിയാൻ ജോൺ ലിനിഷ്,ദേവനന്ദ ബിനു,ആഗ്നസ് എന്നിവർ ചേർന്ന് കൈമാറി.ചടങ്ങിൽ ബാലവേദി കുവൈറ്റ്‌ രക്ഷാധികാരി കൺവീനർ രജീഷ് സി, കോർഡിനേറ്റർ ശങ്കർ റാം,കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു

Related News