കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഏഴ് പേർ അറസ്റ്റിൽ

  • 06/11/2024


കുവൈത്ത് സിറ്റി: സുബിയ, മുത്‌ല പ്രദേശങ്ങളിൽ നടത്തിയ അപ്രതീക്ഷിത സുരക്ഷാ ക്യാമ്പയിനിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഏഴ് പേരെ ജഹ്‌റ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. താമസ നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടുക എന്ന ലക്ഷ്യങ്ങളോടെ ജഹ്‌റ സെക്യൂരിറ്റി വിഭാ​ഗമാണ് ക്യാമ്പയിൻ നടപ്പിലാക്കിയത്. പരിശോധനയിൽ വാണ്ടഡ് ലിസ്റ്റിലുള്ള ഒമ്പത് പേരും അറസ്റ്റിലായി. 13 വഴിയോര കച്ചവടക്കാരും പിടിയിലായിട്ടുണ്ട്. അതേസമയം, വസന്തകാല ക്യാമ്പുകളിൽ മരുഭൂമി പ്രദേശങ്ങളിൽ ധാരാളം പൗരന്മാരുടെയും താമസക്കാരും എത്തുമെന്നതിനാൽ സുരക്ഷാ സേന കർശനമായ സുരക്ഷാ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്തെ സുരക്ഷാ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും റിപ്പോർട്ടുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനുമായി ജാബർ പാലത്തിൻ്റെ അവസാനം ഒരു സുരക്ഷാ പോയിൻ്റ് സ്ഥാപിക്കാനും തീരുമാനമായി.

Related News