സിൽവർ കിക്ക് ട്രോഫി സിൽവർ സ്റ്റാറിന് സ്വന്തം

  • 07/12/2024



സിൽവർ കിക്ക് ട്രോഫി സിൽവർ സ്റ്റാറിന് സ്വന്തം .
. കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ ടീമായ സിൽവർ സ്റ്റാർ സ്പോർട്ടിങ് ക്ലബ്ബ് കേഫാക്കിന്റ കീഴിൽ നടത്തിയ അഞ്ചാമത് സെവൻ എ സൈഡ് ടൂർണമെന്റ് ട്രോഫി സിൽവർ സ്റ്റാർ തന്നെ നേടിയെടുത്തു ചരിത്രം കുറിച്ചു . യങ് ഷൂട്ടേർസ് അബ്ബാസിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ 3-2 ന് പരാജയപ്പെടുത്തി കൊണ്ടാണ് ട്രോഫി നേടിയത് . കേഫാക്കിന്റെ കീഴിൽ 15 പ്രമുഖ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ 3ാ൦ സ്ഥാനം ബിഗ് ബോയ്സ് എഫ് സി കരസ്ഥമാക്കി .
ചാമ്പ്യൻ ടീം ആയ സിൽവർസ്റ്ററിന് ട്രോഫി സ്പോൺസർ സായി അപ്പുക്കുട്ടനും, ക്യാഷ് പ്രൈസ് കേഫാക് സെക്രട്ടറി മൻസൂർ കുന്നത്തേരി, റണ്ണേഴ്സ്അപ്പ്‌ ആയ YSA ടീമിനെ സ്പോൺസർ സുർജിത് കുമാർ പഞ്ചാബ് സ്റ്റീൽസ്, പ്രൈസ് മണി കേഫാക് ട്രഷറർ ലതീഫ് ഇസ്മായിൽ കൈമാറി, 3 സ്ഥാനം ബിഗ് ബോയ്സ് ടീമിനെ സായി അപ്പുക്കുട്ടനും 4 സ്ഥാനം കരസ്ഥമാകിയ സിയസ്കോ ടീമിന്റെ ട്രോഫി സ്പോൺസർ ബേസിൽ അൻസാരി ഗ്രൂപ്പും കൈമാറി, ടൂർണമെന്റ് സെമിഫൈനൽ, മാൻ ഓഫ് മാച്ച്, സിൽവർസ്റ്റാറിന്റെ ശ്യാം, young ഷൂട്ടേഴ്സ്ന്റ ഫൈസൽ, ഫൈനൽ മാൻ ഓഫ് മാച്ച്, സിൽവർസ്റ്റാറിന്റ നമീർ കരസ്തമാക്കി, ടൂർണമെന്റ് ബെസ്റ്റ് പ്ലയെർ, സിൽവർസ്റ്റാറിന്റ നിതിൻ, ബെസ്റ്റ് കീപ്പർ YSA ഫൈസൽ, ബെസ്റ്റ് ഡിഫണ്ടർ ശുഹുദ് YSA, ടോപ് സ്കോർർ സിൽവർസ്റ്റാറിന്റെ ശ്യാം, എമെർജിങ് പ്ലയെർ ബിഗ് ബോയ്സിന്റെ മയിൻ കരസ്തമാക്കി, ടൂർണമെന്റ് കുറച്ച് സിൽവർസ്റ്റാർ പ്രസിഡന്റ്‌ ശംസുദ്ദിൻ അടക്കാനിയും, കേഫാക് സെക്രട്ടറി മൻസൂർ കുന്നത്തേരിയും, ടൂർണമെന്റ് നടത്തിപ്പിനെ സഹായിച്ച സ്പോൺസർമാരയും, കേഫാക് ഭാരവാഹികൾ,സിൽവർസ്റ്റാറിന്റ ട്രെഷരാർ പ്രജീഷ് നന്ദി പറഞ്ഞു

Related News